Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Music Director

പാ​ട്ടി​ന്‍റെ നി​ലാ​വ് മാ​ഞ്ഞു...​ഹി​റ്റു​ക​ൾ ന​ൽ​കി​യി​ട്ടും ഇ​ട​വേ​ള, ഒ​ടു​വി​ൽ പ​രി​ഭ​വ​മി​ല്ലാ​തെ മ​ട​ക്കം

അ​തി​ർ​വ​ര​മ്പു​ക​ളി​ല്ലാ​ത്ത സം​ഗീ​ത​ത്തെ മ​ല​യാ​ളി​ക​ൾ കൂ​ടു​ത​ൽ സ്നേ​ഹി​ക്കാ​ൻ പ​ഠി​ച്ച​ത് ചി​ല​പ്പോ​ൾ എ​സ്.​പി. വെ​ങ്കി​ടേ​ഷി​ന്‍റെ സം​ഗീ​ത​ത്തി​ലൂ​ടെ​യാ​യി​രി​ക്കും. ഹി​റ്റു​ക​ൾ മാ​ത്രം മ​ല​യാ​ളി​ക​ൾ​ക്ക് സ​മ്മാ​നി​ച്ച വ്യ​ക്തി​ത്വം. പ​രാ​തി​ക​ളും പ​രി​ഭ​വ​ങ്ങ​ളു​മി​ല്ലാ​തെ പു​തി​യ സം​ഗീ​ത സം​വി​ധാ​യ​ക​രു​ടെ പാ​ട്ടു​ക​ളെ​യും കേ​ൾ​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച​യാ​ൾ. ഹി​റ്റു​ക​ൾ സം​ഭ​വി​ച്ചി​ട്ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഗീ​ത​വ​ഴി​ക​ളി​ൽ ഇ​ട​വേ​ള​ക​ൾ വ​ന്നു.

എ​ന്തു​കൊ​ണ്ട് ഇ​ട​വേ​ള​ക​ൾ വ​ന്നു​വെ​ന്ന് ചോ​ദി​ച്ചാ​ലും മു​ഖ​ത്ത് ആ​ദ്യം ഒ​രു പു​ഞ്ചി​രി​യാ​യി​രു​ന്നു എ​സ്പി​വി​ക്ക്. പു​തി​യ ആ​ളു​ക​ള്‍ വ​ന്നി​ല്ലേ. അ​പ്പോ​ള്‍ സ്വാ​ഭാ​വി​ക​മാ​യും പ​ഴ​യ ആ​ളു​ക​ള്‍ പി​ന്നി​ലേ​ക്കാ​കും. അ​തു ന​ല്ല​തു ത​ന്നെ​യാ​ണ്. പു​തി​യ സം​ഗീ​തം കേ​ള്‍​ക്കാ​മ​ല്ലോ,എ​ന്നാ​ണ് അ​ദ്ദേ​ഹം ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ​ത്.

ആ​ളു​ക​ള്‍​ക്കും അ​തൊ​രു പു​തി​യ അ​നു​ഭ​വ​മാ​കും. ഇ​ട​വേ​ള സ്വാ​ഭാ​വി​ക​മാ​യി സം​ഭ​വി​ക്കു​ന്ന​താ​ണ്. അ​തി​ല്‍ പ​രാ​തി​യോ ദു:​ഖ​മോ ഒ​ന്നു​മി​ല്ല. ദൈ​വം സ​ഹാ​യി​ച്ച് വേ​റെ​യും ഭാ​ഷ​ക​ളി​ലെ പാ​ട്ടു​ക​ള്‍​ക്കും ആ​ല്‍​ബ​ങ്ങ​ള്‍​ക്കും ഈ​ണ​മി​ടാ​നാ​യി. മ​ല​യാ​ള​ത്തി​ല്‍ ഇ​ട​വേ​ള വ​ന്നെ​ങ്കി​ലും ക​രി​യ​റി​ല്‍ അ​ങ്ങ​നെ​യൊ​ന്നു സം​ഭ​വി​ച്ചി​ല്ല. എ​ങ്കി​ലും മ​ല​യാ​ളം അ​ന്നു​മി​ന്നും ഏ​റ്റ​വും പ്രി​യ​പ്പെ​ട്ടൊ​രി​ട​മാ​ണ്.

മ​ന:​പൂ​ര്‍​വം അ​വി​ടെ നി​ന്നു​ള്ള അ​വ​സ​ര​ങ്ങ​ളൊ​ന്നും വേ​ണ്ടെ​ന്നു വ​ച്ചി​ട്ടി​ല്ല. ഇ​ന്ന് ഏ​തെ​ങ്കി​ലും സം​വി​ധാ​യ​ക​ര്‍ വി​ളി​ച്ച് നാ​ളെ ഈ​ണ​മി​ടാ​ന്‍ വ​ര​ണ​മെ​ന്നു പ​റ​ഞ്ഞാ​ല്‍ പോ​ലും ഓ​ടി​യെ​ത്തും. എ​ത്ര​യോ വ​ര്‍​ഷ​ങ്ങ​ള്‍ മ​ല​യാ​ള​ത്തി​ല്‍ നി​ന്നു. അ​ന്ന​ത്തെ എ​ല്ലാ ഹി​റ്റ് സം​വി​ധാ​യ​ക​ര്‍​ക്കൊ​പ്പ​വും പ്ര​വ​ര്‍​ത്തി​ക്കാ​നാ​യി. സം​വി​ധാ​യ​ക​രി​ല്‍ നി​ന്നും നി​ര്‍​മ്മാ​താ​ക്ക​ളി​ല്‍ നി​ന്നും ഗാ​ന​ര​ച​യി​താ​ക്ക​ളി​ല്‍ നി​ന്നും ഗാ​യ​ക​രി​ല്‍ നി​ന്നും ന​ല്ല ഓ​ര്‍​മ​ക​ള്‍ മാ​ത്ര​മേ​യു​ള്ളൂ. അ​ത്ര​യും സ്‌​നേ​ഹ​വും സ​ഹ​ക​ര​ണ​വു​മാ​യി​രു​ന്നു അ​വ​ര്‍ ന​ല്‍​കി​യ​ത്. ന​ല്ല ഓ​ര്‍​മ​ക​ള്‍ മാ​ത്രം സ​മ്മാ​നി​ച്ച​വ​ര്‍. എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ് അ​വ​സാ​നി​പ്പി​ച്ച​ത്.

Latest News

Up